ഭാരതീയ ക്രിസ്തുമതത്തിന്‍റെ തലതൊട്ടപ്പനായ വി. തോമ്മാസ്ലീഹ എ.ഡി.
52 -ല്‍ സിറിയായിലെ തുറമുഖത്തു നിന്ന് മൂന്നു മാസം കപ്പല്‍ യാത്ര
ചെയ്ത്,ഇന്ത്യയില്‍ ഇന്ദ്രപട്ടണത്തു ,അല്ലെങ്കില്‍ മഹാദേവ പട്ടണം
എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂരില്‍ വന്നെത്തി .
ഇന്ത്യന്‍ ദ്രാവിഡ ഭാഷകളില്‍ ഒന്നായ മലയാളം മാതൃഭാഷയായി സ്വീകരിച്ചിരുന്നവരുടെ
നാട്ടില്‍ ,ഇന്ത്യയുടെ തെക്കു പടിഞ്ഞാറു തീരനിവസികളെ അദ്ദേഹം സ്നാനപ്പെടുത്തി ,കൊടുങ്ങല്ലൂരില്‍
അനേകം യഹൂദരെയും വി.ലിഖിതം വ്യാഖാനിച്ചു . ബ്രാമണര്‍ ഒന്നൊന്നായി തന്‍റെ മാര്‍ഗം
സ്വീകരിച്ചു .ആദ്യ ശ്രമത്തില്‍ തന്നെ 64 -നമ്പൂതിരി കുടുംബങ്ങള്‍ ക്രിസ്തുമതം
സ്വീകരിച്ചു .ആ 64 - കുടുംബങ്ങള്‍ ,പിന്നീട് പലയിടങ്ങലിലേക്കും താമസം മാറ്റി .തീഷ്ണമത
ജീവിതം നയിച്ചിരുന്നവര്‍ നാനാ വിതത്തിലുള്ള ക്ലേശങ്ങള്‍ക്കും വ്യാധികള്‍ക്കും
വിധേയരായി ,മനുഷ്യരില്‍നിന്നും മ്രഗങ്ങളില്‍ നിന്നും ,പ്രകൃതിയില്‍ നിന്നും
ചിലകാലങ്ങളില്‍ ബാധകള്‍ക്കും പീഡനങ്ങള്‍ക്കും അടിപ്പെട്ടു .
ഒരുകൂട്ടം ബ്രാമണര്‍ നിലക്കല്‍ താമസിച്ചിരുന്നു .വി.തോമ്മാസ്ലീഹ അവിടെയും എത്തി
അവരെ സ്നാനപ്പെടുത്തി,പള്ളികള്‍ പണിതു .ആയിടെ നിലക്കല്‍ ജനത്തിനൊരു പ്രത്യേക
ബാധ, പാറ്റാ ശല്യം !, ഉറങ്ങുന്ന മനുഷ്യന്‍ ഉണരുമ്പോഴേക്കും ശരീരഭാഗങ്ങളിലെ തൊലി
നഷ്ടപ്പെടുക,ചുണ്ടും കാതും വരെ പാറ്റ തിന്നു തീര്‍ക്കുന്ന പതനത്തില്‍ എത്തിപോയി.
സഹികെട്ട് ഒടുവില്‍ നിലയ്ക്കല്‍നിന്നും ബ്രാമണര്‍ നാനാ ഭാഗത്തേക്കും ഓടി
മാറിത്താമസിച്ചു.അവരില്‍ ഒരാള്‍ ക്രിസ്തുമതം സ്വീകരിച്ച്,കോട്ടയം ജില്ലയില്‍ ,മീനച്ചില്‍
താലൂക്കില്‍ ,കടനാട് എന്ന സ്ഥലത്തു വന്നു പാര്‍ത്തു .
സുന്ദരഗ്രാമം ,കൊച്ചുഗ്രാമം .കൊച്ചു കൊച്ചു പുഴകളും അരുവികളും ഉള്ള നാട്.
ചരിത്ര പ്രാധാന്യമുള്ള നാട്. തോട്ടുതീരത്തായി ധാരാളം കടകളുണ്ടായിരുന്ന,
കടനാട്.സ്വരാജ്യ പ്രേമിയും ഭാരത സഭാ പാര്യമ്പര്യം മുറുകെ പിടിച്ചിരുന്ന മാര്‍
തോമ്മാ ക്രിസ്ത്യാനികള്‍ക്ക് വീര്യം പകര്‍ന്നിരുന്ന - പാറേമ്മാക്കല്‍
തോമ്മാക്കത്തന്നാര്‍ പിറന്ന നാട്. നൂറ്റാണ്ടുകള്‍ക്കപ്പുറം കടനാട്ടില്‍ നിന്നും
റോമ്മാവരെ ,കരിയാറ്റില്‍ ജോസഫ് അച്ഛനുമൊത്ത് കപ്പല്‍യാത്ര ചെയ്ത്, ഒടുവില്‍
മാര്‍പ്പാപ്പയെ നേരിട്ട് മുഖം കാണിച്ച് - കേരളസഭയുടെ സങ്കടമുണര്‍ത്തിച്ച്
തിരിച്ചെത്തി കൊടുങ്ങല്ലുരിനെ 13 വര്‍ഷം (1786 - 1799 )ഭരിച്ച വീരപുരുഷന്‍റെ
നാട് ,ചരിത്ര പ്രസിദ്ധമായ കടനാട്ടില്‍ തമ്പുരാന്‍ , വടക്കേ കോയിക്കല്‍ ഉദയ വര്‍മ്മ
രാജാവിന്‍റെ കൊട്ടാരവും ,അമ്പലവും പഴയ രാജപ്രതാപത്തിന്‍റെ കൊടിക്കൂറകളായി
വിലസുന്ന നാട് .
നമ്പൂതിരിമാരുടെ ഭരണകാലം ,കടനാട് വടക്കും ഭാഗം മനയ്ക്കല്‍ നമ്പൂതിരിമാരുടെ
പ്രതാപവാഴ്ച .ആയിരക്കണക്കിന് ഏക്കര്‍ തമ്പുരാന്‍റെ തരിശുഭൂമി .കൃഷിപ്പണിയൊണ്ടോ
ക്ഷത്രിയനു വശമുള്ളൂ !. ക്രിസ്ത്യാനികളുടെ ആരംഭകാലം ഇവിടെ അത്ര
ശുഭകരമായിരുന്നില്ല . തെക്കും കിഴക്കും ഭാഗത്ത് ക്രിസ്ത്യാനികള്‍ ,കടിനാധ്ദ്യനികള്‍
,അവര്‍ക്ക് സ്വന്തമായി തുച്ചഭൂമി മാത്രം .പലര്‍ക്കും തമ്പുരാന്‍ സ്ഥലം ,കൃഷിക്കും,ഒറ്റിയായും
കൊടുത്തു. വിളവ് മുഖ്യപങ്ക് രാജാവിനു കൊടുക്കണം .തമ്പുരാന്റെ നടവരവില്‍ പലരും
പില്‍കാലത്ത് ക്രിസ്ത്യാനികളായി .അവരുടെ അദ്ധ്വാനശീലത്തില്‍ ആകൃഷ്ടനായ തമ്പുരാന്‍
,കൊട്ടാരംവക സ്ഥലത്തിന്‍റെ നടത്തിപ്പുവരെ ,അവരില്‍ ചിലരെ ഏല്പിച്ചു .
പിഴക് - നീലൂര്‍ -എലിവാലിക്കുന്നുകളില്‍ നിന്നുത്ഭവിച്ചു
ഒന്നായി വരുന്ന കടനാട് - പാലാ ളാലം തോടിന്‍റെ അരികിലാണു രാജകൊട്ടാരം ,ഈ തോടിന്‍റെ
ഇരുവശങ്ങളിലും ജനം കുടിയേറി .നിലയ്ക്കല്‍നിന്നും ഓടി വന്നെന്നു മുന്‍
സൂചിപ്പിച്ച ക്രൈസ്തവ ബ്രാഹ്മണന്‍റെ രണ്ടു മക്കള്‍ കടനാടു ടൌണിന്‍റെ തെക്കും ,കിഴക്കുമായി
വാസം തുടങ്ങി .തരിശായിക്കിടന്ന രാജഭൂമി പണിക്കു വാങ്ങി വിളപിടിപ്പിച്ചു കൊടുത്തു
.പ്രതിഫലമായി കിട്ടിയ ഭൂമിയില്‍ ,കുടിയാന്മാര്‍ വാസം തുടങ്ങി .അദ്ധ്വാനശീലര്‍
മുഖ്യപങ്കും ക്രിസ്ത്യാനികള്‍ തന്നെ.
കാലം കടന്നു ,രാജപ്രാതപങ്ങള്‍ക്ക് മാന്ദ്യം വന്നു.കൃഷിഭൂമി കര്‍ഷകന്റെതായി .ഒറ്റിഭൂമി
സ്വന്തമാക്കി ,ചിലര്‍ വിലയ്ക്കു വാങ്ങി .മറ്റു ചിലര്‍ കൈവശാവകാശം വച്ചു. പാട്ടം
വരെ നിറുത്തി ചിലര്‍ .പ്രതാപം കുറഞ്ഞു പോയ രാജകുടുംബത്തിനു ഒഴിവാക്കിയെടുക്കാന്‍
കെല്‍പ്പില്ലാതെ പോയി .നമ്പൂതിരി കുടുംബത്തിലും ക്രൈസ്തവരുണ്ടായി .
അങ്ങനെയിരിക്കവേ ആരാധനാലയ മുറവിളി ഉണര്‍ന്നു .ഭരണങ്ങാനം പള്ളിക്കാര്‍ അതിനു മുന്‍കൈ
എടുത്തു. ( രാമപുരംകാര് പ്രവിത്താനത്ത് കുരിശുപള്ളി വച്ചു.വാശിക്ക്
ഭരണങ്ങാനംകാര്‍ കടനാട്ടില്‍ വച്ചു - പില്‍ക്കാലത്ത് പരസ്പരം കൈമാറി .അങ്ങനെ
കടനാട് ,രാമപുരം ഫോറോനായുടെതായി ). മനയ്ക്കല്‍ ഇല്ലത്തിനടുത്ത് ക്രൈസ്തവ
ദൈവാലയമോ ?!-ഒരിക്കലും പാടില്ല ! നമ്പൂതിരിയും രാജകുടുംബവും അങ്ങേയറ്റം എതിര്‍ത്തു
.
തീയതി കുറിച്ചു.രഹസ്യം ചോര്‍ത്തിയെടുത്തു ഇല്ലക്കാര്‍ .പള്ളിവയ്ക്കുവാന്‍
വരുന്ന കത്തനാരെയും ക്രിസ്ത്യാനികളേയും തടയുവാന്‍ നായ്കനെയും ശിപായിയും (
അന്നത്തെ പോലീസ് ) ഒരുക്കി വച്ച് അവര്‍ വഴിയില്‍ കാത്തു നില്പായി ,കുരിശുമായി
വരുന്നവനെ തടയുവാനും, കല്ലിടീല്‍ നടത്താതിരിക്കുവാനും. സമയമായിട്ടും ആരും
വന്നില്ല .അഞ്ചാറു ചെണ്ടക്കാര്‍ മാത്രം പോയികണ്ടു .നിരാശരായി പോലീസ് ,"ശരി
സ്ഥലത്തുപോയി താക്കീതു നല്‍കി തിരിച്ചുകളയാം" എന്ന ഭാവേന പള്ളി സ്ഥലത്തേക്ക്
യാത്രയായ നായ്ക്കനെയും സിപായിയെയും ഈശ്വരഭക്തനായ നമ്പൂതിരി എഴാച്ചേരി കൈമ്മള്‍
ക്ഷണിച്ചു കയറ്റി കാപ്പി സത്കാരം നല്‍കി മനപ്പൂര്‍വം താമസിപ്പിച്ചു .അതിശയമേ !
കുടി തീര്‍ന്നില്ല ,അതിനോടകം വെടിതീര്‍ന്നു അന്തരീഷത്തില്‍ ."അബദ്ധം
പിണഞ്ഞല്ലോ,ഇനി പോയിട്ടു കാര്യമില്ല " - എന്ന് പറഞ്ഞു പോലീസ് തിരിച്ചപ്പോള്‍ ആ
ഭക്തന്‍ ഉള്ളുനിറയെ ദൈവത്തെ വാഴ്ത്തി.
ചെണ്ടയ്ക്കുള്ളില്‍ ഭരണങ്ങാനത്തു നിന്നും കല്ലിടിലിന്നു
പൊട്ടിക്കാന്‍ കതിനാക്കുറ്റി ഒളിച്ചു കൊണ്ടുവന്ന നസ്രാണിയുടെ ബുദ്ധി ആര് കണ്ടു .ഇന്നും നന്ദി സൂചകമായി കല്ലിട്ടപെരുന്നാളിനു,ആ കൈമള്‍ കുടുംബത്തിനു സമ്മാനം നല്‍കി വരുന്നു.
പേരമ്മ പറഞ്ഞ കഥകളെ തുടര്‍ന്ന് കുടുംബ ചരിത്രത്തിലേക്ക് കടക്കാം .തോട്ടുവക്കില്‍ താമസ്സമാക്കിയ മുന്‍പറഞ്ഞ
രണ്ടുമക്കള്‍ -
ഈ വിടവ് അജ്ഞാതം - പേരും ക്രിത്യരേഖയില്ല (ഔസേഫ് & വറുഗീസ് ) വളര്‍ന്നു പെരുകി 'നടുവിലെക്കൂറ്റ്'
എന്ന വീട്ടുപെരില്‍ അറിയപ്പെട്ടു .ഇവരുടെ കൈവഴിയില്‍ ഒരാള്‍ കുറവിലങ്ങാട്ടിനു
പോയെന്നും പറയുന്നു. ഇവര്‍ ഇരുവരുടേയും മക്കള്‍ മുതല്‍ വ്യക്തമായ പിന്തുടര്‍ച്ച നമുക്കു
ലഭിക്കുന്നു.
കടനാട്ടില്‍ തമ്പുരാന്‍റെ പശുവേട്ടയ്ക്ക് അറുതി വരുത്തിയത്
ഇവരില്‍ ഒരാളാണ് .കഥ ഇപ്രകാരമാണ്: അക്കാലത്ത് തമ്പുരാന്‍റെ പറമ്പില്‍ ആരുടെ പശു കയറിയാലും പിടിച്ചുകെട്ടും നടവന്മാര്‍ .ഒടുവില്‍ കൊന്നുകളയും.ചോദ്യം ചെയ്യല്‍ പാടില്ല .
മറിച്ച്
തമ്പുരാന്‍റെ കാലികള്‍ക്ക് ഒട്ടു മൂക്കു കയറില്ലതാനും,എവിടേക്കും കയറാം വിള
നശിപ്പിക്കാം .ഈ ദുസ്ഥിതിക്ക് അറുതി വരുത്താന്‍ ആരുമുണ്ടായില്ല .മാത്രവുമല്ല അന്നു
തമ്പുരാനു വെട്ടും കൊലയും ഉള്ളകാലം .കേസ് തീര്‍ക്കല്‍ തമ്പുരാന്‍ ,ശിക്ഷ പരയ്ക്കാട്ടെ തകരക്കണ്ടത്തില്‍
.21 ചക്രം കൊടുത്ത് ഒന്നു പറഞ്ഞാല്‍ മതി ,വിരോധമുള്ളവനെ ,തമ്പുരാന്‍ ആളുവിടും .ചെല്ലുമ്പോള്‍ പരയ്ക്കാട്ടു കണ്ടത്തില്‍ കൊണ്ടുപോയി തല അരിഞ്ഞു
കൊന്നുകൊള്ളും.ആര്‍ക്കുവേണേലും അങ്ങനെ വിരോധം തീര്‍ക്കാം ,ചോദ്യമില്ലപ്പുറം.
പലരുടേയും പശുക്കള്‍ നഷ്ടപ്പെട്ടുവന്നു.അങ്ങനെയിരിയ്ക്കവേ
തോട്ടുവക്കില്‍ താമസിക്കും ഔസേപ്പിന്‍റെ നല്ല കറവ പശുക്കളിലൊന്ന് ,കയറുപൊട്ടി
തമ്പുരാന്‍റെ കരയില്‍ കയറി .പിടിച്ചു നടവന്മാര്‍ ,നല്ല പാലുള്ളതാണ് - കൊല്ലണ്ട
- തീരുമാനമായി .എങ്കിലും ഉടമക്കു കൊടുക്കാന്‍ പ്ലാനില്ല. വിവരം അറിഞ്ഞു ഔസെഫ്
ആളുവിട്ടു ,ഫലം നഹി .നഷ്ടം തരാം വേണമെങ്കില്‍,മിണ്ടാപ്രാണിയെ ഉടമെക്ക്
വിട്ടുകൊടുക്കണം എന്ന് വീണ്ടും അറിയിച്ചു ,യാതൊരു കുലുക്കവുമില്ല. ഒടുവില്‍
ഔസെഫ് കൊട്ടാരവളപ്പില്‍ ചാടിക്കയറി സ്വന്തം പശുവിനെ കൂട്ടില്‍നിന്നും
അഴിച്ചെടുത്തു .ആകെ ബഹളം ,തമ്പുരാന്‍ എഴുന്നെള്ളി ,ആളുകൂടി ഇരുഭാഗത്തും ,ആരുമാരും കൈവച്ചില്ല ,ഒട്ട്
ഒരുമ്പെട്ടുമില്ല ."എടാ ഔസേപ്പേ ",എന്ന തമ്പുരാന്‍റെ വിളിക്ക് ,"എടാ തമ്പുരാനേ "
എന്നുപോയി ഔസേപ്പിന്‍റെ പ്രതികരണം ."എന്‍റെ പശു" - എന്ന തമ്പുരാന്‍റെ
അട്ടഹാസത്തിനു, "നിന്‍റെ കൂട്ടില്‍" എന്ന മറുപടിയും .തുടര്‍ന്ന് ഇരുവരും കണ്ണില്‍
കണ്ണില്‍ നോക്കി നിന്നു.അമ്പടാ കരിംപിശാചേ ,കൊണ്ടുപോ നിന്‍റെ പൈയ്ക്കളെ ,അങ്ങനെ
വിരാമമിട്ടു .അതോടെ കാലിവേട്ട നിന്നു പോയി.
കിളച്ച പാതിക്കു പറമ്പു വാങ്ങും,ആറാം വര്‍ഷം വരെ പാട്ടം നല്‍കണം
.എക്കറിന് 18 ചക്രം വീതം .ആറുതൊട്ട് പന്ത്രണ്ടു വരെ ,മുകളില്‍ പാതി ,പന്ത്രണ്ടാം
വര്‍ഷം പകുതി ഭൂമി സ്വന്തമായി കിട്ടും .അതാണു അന്നത്തെ 'കിളച്ചുപാതി' നിയമം .
റോഡുതീരം,തോട്ടുവക്ക് ,മലഭാഗം എന്നായി മൂന്നായി തിരിച്ചു .മൂന്നുകൂട്ടം ഭൂമിയില്‍ നടുവിലെക്കൂട്ടം
തിരഞ്ഞെടുത്തതിനാലാകം "നടുവിലേക്കൂറ്റ്"
എന്ന വീട്ടുപേര്‍ വന്നത് .ഭൂപ്രകൃതി വച്ച് നോക്കിയാലും ആദ്യകാല ഭൂമിയുടെ കിടപ്പ്
തെളിവു തരുന്നു.
 |